മാന്നാർ: കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള വിവേചനവും ജനദ്രോഹനയങ്ങളും അവസാനിപ്പിക്കുക, ഗ്രാമപഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങൾ അർഹതയുള്ള എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കുക, കോളനികളുടെ നവീകരണം ഉടൻ ആരംഭിക്കുക, വോട്ടേഴ്സ് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ ജനതാദൾ ബുധനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡുകളിൽ പര്യടനം നടത്തിയ 'രാഷ്ട്രീയ പ്രചാരണ ജാഥ' എണ്ണയ്ക്കാട്ട് സമാപിച്ചു. മന്ത്രി സജി ചെറിയാൻ മണ്ഡലത്തിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജാഥയിലുടനീളം വിശദീകരിച്ചു. ......
ചെങ്ങന്നൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഭാരതീയ മസ്ദൂർ സംഘം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭയിലേക്ക് വ്യാഴാഴ്ച
മാർച്ചും ധർണയും നടത്തും. നഗരസഭാ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം, തകർന്ന റോഡിൽ കൂടി നിരന്തരം ഓടുന്നത് കാരണം വാഹനങ്ങൾ അറ്റകുറ്റപണികൾ വർദ്ധിക്കുന്നു ഇതിനൊരു പരിഹാരം
കാണണം . ......
ആലാ ഗ്രാമപഞ്ചായത്ത് വികസനസദസ്സ് കോടുകുളഞ്ഞി ഗ്രേസ് ആഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻ പിള്ള ആദ്ധ്യക്ഷത വഹിച്ചു. ......
ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയിൽ കൂട്ടക്കൊല നടത്തി ഹമാസ്. ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് സായുധ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്തി പരസ്യമായി വെടിവെച്ച് കൊല്ലുകയാണ് ഹമാസ്. ......
വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന് ശേഷമാണ് വാർത്ത പുറത്ത് വന്നത്. ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്നു പറഞ്ഞു. ......
തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ......

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ തയ്യാറാക്കിയപ്പോൾ രണ്ടു വിഷയങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചതിനെ തുടർന്നുള്ള വിദ്യാർത്ഥികളുടെ ആശങ്ക ഒഴിവാക്കി പരീക്ഷ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ അറിയിച്ചതായി നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂള്സ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
സിബിഎസ്ഇ യുടെ പുതുക്കിയ പരീക്ഷ രീതി അനുസരിച്ച് ഈ അധ്യയന വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷയാണ് .
ഫെബ്രുവരി പകുതിയിൽ പരീക്ഷ ആരംഭിച്ച് ഏപ്രിൽ ആദ്യവാരം ഫലം പ്രഖ്യാപിക്കുകയും തുടർന്ന് രണ്ടാമത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സമയം ക്രമീകരിച്ചു കൊണ്ടാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്.
നിലവിലെ ടൈംടേബിൾ പ്രകാരം പത്താം ക്ലാസിന് ഫെബ്രുവരി 5ന് മലയാളം, 6ന് സോഷ്യൽ സ്റ്റഡീസ് എന്നീ പരീക്ഷകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് പരീക്ഷകൾ തുടർച്ചയായ ദിവസങ്ങളിൽ വന്നിരിക്കുന്നതുമൂലം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള സമയക്കുറവ് വിദ്യാർത്ഥികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ഈ വിഷയം തന്നെ പ്ലസ് ടു പരീക്ഷയിലും ബാധിച്ചിട്ടുണ്ട്.
സിബിഎസ്ഇ പരീക്ഷാ സമ്പ്രദായം അനുസരിച്ച് , ഒരു നിശ്ചിത ദൂരപരിധിക്കുള്ളിൽ ഉള്ള സിബിഎസ്ഇ നിർദ്ദേശിക്കുന്ന അംഗീകൃത സ്കൂളുകളാണ് പരീക്ഷ സെൻററുകൾ ആയി അനുവദിക്കുന്നത്. പരീക്ഷാ ദിവസങ്ങളിലെ യാത്രയും തുടർ പരീക്ഷകളെ ബാധിക്കും.
സ്കൂളുകളും വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ കേരള , പരീക്ഷാ കൺട്രോളറെ അറിയിക്കുകയും പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് നേരിടാത്ത രീതിയിൽ പരീക്ഷ ടൈംടേബിൾ പുനർ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചതായും ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. ......
പാക് സൈനിക പോസ്റ്റുകൾക്ക് നേരേ ശക്തമായ ആക്രമണം നടത്തി അഫ്ഗാൻ സൈന്യം. താലിബാൻ സൈന്യം നിരവധി പാക് സൈനിക പോസ്റ്റുകൾ പിടിച്ചെെടുത്തു എന്നാണ് റിപ്പോർട്ട്. ഇരുഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. ......
തെലുങ്ക് സിനിമയിലെ മുൻനിര നടനായ ചിരഞ്ജീവി ഈയിടെ പൂർത്തിയാക്കിയ തന്റെ ചിത്രമാണ് 'വിശ്വംഭര'. തൃഷ നായകിയാകുന്ന ഈ ചിത്രം മല്ലിടി വസിഷ്ഠയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയോടൊപ്പം അനിൽ രവിപുടി സംവിധാനം ചെയ്യുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന ചിത്രത്തിലും ചിരഞ്ജീവി അഭിനയിക്കുന്നുണ്ട്. ഇതിൽ നയൻതാരയാണ് ചിരഞ്ജീവിക്കൊപ്പം നായകിയായി അഭിനയിക്കുന്നത്. ......